|    May 27 Sat, 2017 2:25 am
FLASH NEWS

സബ് ജൂനിയര്‍ ഫുട്‌ബോള്‍; മലപ്പുറം സെമിയില്‍

Published : 12th October 2016 | Posted By: Abbasali tf

മഞ്ചേരി: സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം ജില്ല ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയില്‍ കടന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ തിമിര്‍ത്താടിയപ്പോള്‍ എതിരാളികളുടെ വലയില്‍ 17 ഗോളുകളാണ് അടിച്ചു കയറ്റിയത്. മലപ്പുറം എംഎസ്പി ഹൈസ്‌കുളിലെ വിദ്യാര്‍ഥിയും വളാഞ്ചേരി സ്വദേശിയുമായ ഷികില്‍ മുന്നു കളിയിലും(9 ഗോ ള്‍) ഹാട്രിക് നേടിയതാണ് പ്രത്യേകത. പത്തനംതിട്ടക്കെതിരേ 7- 0,എറണാംകുളത്തിനെതിരേ 4-0,കണ്ണൂരിനെതിരേ 6-0 എന്നീ സ്‌കോറുകള്‍ക്കാണ് മലപ്പുറം വിജയിച്ചത്. പ്രതിരോധ നിരക്കാരനും ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്എസിലെ  നന്ദു കൃഷ്ണനും മികച്ച പ്രകടനം കാഴ്ച വച്ചു. ഹേമന്ദ് രവി ചന്ദ്രന്‍(2), ഷഹല്‍ ഷാന്‍(2),നന്ദു കൃഷ്ണന്‍(2),മുഹമ്മദ് ജാസിം,മുഹമ്മദ് സ്വാലിഹ് എന്നിവര്‍ ഓരോ ഗോളും നേടി. ഗ്രൂപ്പ് ഡിയിലെ ഇടുക്കി, കോഴിക്കോട്,പാലക്കാട് ടീമുകളിലെ വിജയിയെ മലപ്പുറം സെമിയില്‍ നേരിടും. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റാണ് മലപ്പുറം.പാലക്കാട് മുട്ടിക്കുളങ്ങര പോലിസ് മൈതാനിയിലാണ് മല്‍സരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day