|    May 28 Sun, 2017 8:28 am
FLASH NEWS

സബ്‌സിഡി സിലിണ്ടറിന് വില കൂട്ടി

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില 1.93 രൂപ കൂട്ടി. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതകത്തിന് സര്‍ക്കാര്‍ വില വര്‍ധിപ്പിക്കുന്നത്. 14.2 കിലോയുടെ സിലിണ്ടറിന് ഡല്‍ഹിയില്‍ 421.16 രൂപ വിലയുണ്ടായിരുന്നത് ഇതോടെ 423.09 രൂപയായി. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 50.5 രൂപ കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒന്നിന് വില 1.98 കൂട്ടിയിരുന്നു. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലിനനുസൃതമായി കമ്പനികള്‍ മാസംതോറും നടത്തുന്ന അവലോകനത്തിലാണ് വില കൂട്ടാന്‍ തീരുമാനമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day