|    Nov 18 Sun, 2018 11:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സബ്‌സിഡി: കേന്ദ്ര നിര്‍ദേശം നടപ്പാക്കരുത്: രമേശ് ചെന്നിത്തല

Published : 7th July 2018 | Posted By: kasim kzm

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി സബ്‌സിഡി വെട്ടിക്കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ക്രോസ് സബ്‌സിഡി 20 ശതമാനത്തിന് താഴെയായി കുറയ്ക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി നിരക്ക് യൂനിറ്റിന് രണ്ട് രൂപ വര്‍ധിക്കുമെന്നാണ് റിപോര്‍ട്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ഭാരമായിരിക്കും ഇതുവഴി ഉണ്ടാവുക. അത്യാവശ്യ സാധനങ്ങളുടെ വില വര്‍ധനവ് കാരണം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക്  കടുത്ത ആഘാതം ആയിരിക്കും ഇത് സൃഷ്ടിക്കുക. സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ്ര നയം സംസ്ഥാനത്ത് നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss