|    Oct 19 Thu, 2017 5:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സബ്‌സിഡി: കേന്ദ്ര തീരുമാനം ഇരുട്ടടി- എം എം ഹസന്‍

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: അടുത്ത മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനും സിലിണ്ടറിന് പ്രതിമാസം നാലുരൂപ വീതം വര്‍ധിപ്പിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിലക്കയറ്റംകൊണ്ട് വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. സബ്‌സിഡി ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി നടത്തിയ ആക്രോശം അതിരുകടന്നതാണ്. മുഖ്യമന്ത്രിയുടെ പദവിക്കും അന്തസ്സിനും യോജിക്കാത്തതാണിത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്നും ഹസന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക