|    Oct 16 Tue, 2018 3:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സബ്ജൂനിയര്‍ ഫുട്‌ബോള്‍ : കേരളം യോഗ്യത നേടി

Published : 9th September 2017 | Posted By: fsq

 

മലപ്പുറം: ആന്ധ്രയില്‍ നടക്കുന്ന ദക്ഷിണ മേഖലാ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം യോഗ്യത നേടി. ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ ആന്ധ്രാപ്രദേശിനെ ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ദേശീയ മല്‍സരത്തിന് യോഗ്യത നേടിയത്. കേരളത്തിനു വേണ്ടി മലപ്പുറം സ്വദേശി ഷികില്‍ ഹാട്രിക് നേടി (നാല് ഗോള്‍). പാലക്കാടിലെ അഭയ് ഷണ്‍മുഖം മൂന്ന് ഗോളും വയനാടിലെ നസീഫ് അന്‍വര്‍, ക്യാപ്റ്റന്‍ എം ഹേമന്ദ് രവി ചന്ദ്രന്‍ ഓരോ ഗോളും നേടി. രണ്ടാം പൂളില്‍ നിന്ന് കര്‍ണാടകയും യോഗ്യത നേടി. ആദ്യപകുതിയില്‍ കേരളം അഞ്ച് ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. ദേശീയ ചാംപ്യന്‍ഷിപ് നവംബറില്‍ നടക്കും. ടീം ഇന്നലെ കേരളത്തിലേക്ക് യാത്ര തിരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss