|    Aug 19 Sun, 2018 1:44 pm
FLASH NEWS

സബ്ജൂനിയര്‍ കേരള: മലപ്പുറത്തെ രണ്ടു ഫുട്‌േബാള്‍ അക്കാദമികളില്‍ നിന്ന് ഒരു ടീം

Published : 6th August 2018 | Posted By: kasim kzm

മലപ്പുറം: ദക്ഷിണ മേഖലാ സബ്ജൂനിയര്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള സംസ്ഥാന ടീമിലേക്ക് ഒരു ടീം തന്നെ (11 പേര്‍) മലപ്പുറം ജില്ലയിലെ രണ്ട് ഫുട്‌ബോള്‍ അക്കാദമികളില്‍ നിന്നും ഇടം നേടി. ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്‌കുളില്‍ നിന്ന് മൂന്നും മലപ്പുറം എംഎസ്പി സ്‌കൂളില്‍ നിന്ന് എട്ട് പേരുമാണ് അഭിമാന താരങ്ങളായത്.
എംഎസ്പി ഫുട്‌ബോള്‍ അക്കാദമിയിലെ പി ജിഷ്ണു( വണ്ടൂര്‍), ശ്രീരാഗ്(തിരൂര്‍), ഇര്‍ഫാദ്(വയനാട്) ഹരി, മനുപ്രകാശ് (മുക്കം), കിരണ്‍ (കണ്ണൂര്‍), ഗോള്‍കീപ്പര്‍ ജിതിന്‍, അഭിജിത് (മലപ്പുറം), എന്‍എന്‍എംഎച്ച്എസ്എസിലെ അനസ് മുഹമ്മദ്(വേങ്ങര ചേറൂര്‍), മുഹമ്മദ് അര്‍ഷാദ്( മണ്ണാര്‍ക്കാട്) രാഹുല്‍(പൊന്നാനി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഭിജിത് എംഎസ്പി അക്കാദമിക്ക് ശേഷം ഇപ്പോള്‍ തൃശ്ശൂര്‍ റെഡ് സ്റ്റാര്‍ താരമാണ്.
20 അംഗ കേരള ടീം ഇതിനകം എറണാംകുളത്ത് പരിശീലനം ആരംഭിച്ചു. എംഎസ്പിയുടെ പ്രധാന കോച്ച് ബിനോയ് സി ജെയിംസും സഹപരിശീലകര്‍ ടി പി അബ്ദുറഹ്മാന്‍, സന്തോഷ്, ശുഹൈബും എന്നിവരാണ്. കെ മന്‍സൂറാണ് എന്‍എന്‍എംഎച്ച്എസിന്റെ പ്രധാന പരിശീലകന്‍. ഹൈദരബാദില്‍ നടക്കുന്ന യോഗ്യതാ മല്‍ സരത്തില്‍ ഈ മാസം 10ന് തെലങ്കാനയെ നേരിടും. കര്‍ണാടകയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. എഎഫ്‌സിയുടെ സി ലൈസന്‍സുള്ള സാംസണ്‍ ആന്റണി പ്രധാന പരിശീലകനും ശിവമണി സഹ പരിശീലകനുമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss