|    Sep 19 Wed, 2018 1:23 pm
FLASH NEWS

സഫീര്‍ വധക്കേസിലെ സാക്ഷി ഉള്‍പ്പെടെ 10 പേര്‍ക്കു പരിക്ക്

Published : 25th August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ വീണ്ടും സംഘര്‍ഷം. സഫീര്‍ വധക്കേസിലെ ദൃക്‌സാക്ഷി ഉള്‍പ്പടെ പത്തു പേര്‍ക്ക് പരുക്ക്. സഫീര്‍ വധക്കേസില്‍ ദൃക്‌സാക്ഷിയായ കുന്തിപ്പുഴ പേരമ്പത്ത് മന്‍സൂര്‍ (21), മന്‍സൂറിന്റെ സുഹൃത്തുക്കളായ ഷഫീഖ് (22), സവാദ് (23) എന്നിവരെ താലൂക്ക് ആശുപത്രിയിലും മന്‍സൂറിന്റെ മാതാപിതാക്കളളായ ഹംസ, ഉമ്മ സൈനബ, സഹോദരന്‍ നജീബ് ,വട്ടമ്പലം കുന്തിപ്പുഴ ചിലപറമ്പില്‍ നാസര്‍ (35), നാസറിന്റെ ഉമ്മ ബീക്കുട്ടി (65), നാസറിന്റെ സഹോദരങ്ങളായ സൈനബ (41), അക്ബര്‍ (22) എന്നിവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരു സംഘങ്ങളും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തിന് തുടക്കം.സഫീര്‍ വധക്കേസില്‍ ദൃക്‌സാക്ഷിയായ തന്നെയും വീട്ടിലുള്ളവരെയും അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മന്‍സൂര്‍ പോലിസിനോടു പറഞ്ഞു. കുന്തിപ്പുഴയില്‍ നില്‍ക്കുകയായിരുന്ന തന്നെ മന്‍സൂറിന്റെ നേതൃത്വത്തിലുള്ള സംഘം ചീത്ത വിളിച്ചെന്നും അത് മന്‍സൂറിന്റെ മാതാപിതാക്കളെ കണ്ട് പറയാന്‍ വന്നതിന്റെ വിരോധം വച്ച് തന്നെയും വീട്ടുകാരെയും ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ അക്ബര്‍ പറഞ്ഞു. ആശുപത്രിയിലും കുന്തിപ്പുഴയിലും പോലിസ് കാവല്‍ ഏര്‍പ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss