|    Sep 25 Tue, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഫീര്‍ വധം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ വീട് ഉപരോധിച്ചു

Published : 19th May 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: കുന്തിപ്പുഴ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസില്‍ എംഎല്‍എയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത്‌ലീഗ്-എംഎസ്എഫ് പ്രവര്‍ത്തകര്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ വീട് ഉപരോധിച്ചു. രണ്ട് മണിക്കൂറോളം എംഎല്‍എയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീടിനുള്ളില്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ലീഗ് നേതാക്കളെത്തി പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണു പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞത്.
സഫീര്‍ വധക്കേസില്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടലില്‍ ഒരു വിഭാഗത്തിനു നേരത്തെ തന്നെ അതൃപ്തിയുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ളവരാണ് ഇന്നലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ താമസിക്കുന്ന പെരിമ്പടാരി ഒന്നാം മൈലിലെ വീട്ടിലെത്തിയത്.
സഫീറിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി കുന്തിപ്പുഴയില്‍ നിന്ന് എസ്പി ഓഫിസിലേക്ക് നടത്തിയ കാ ല്‍നട മാര്‍ച്ചിന് നേതൃത്വം കാര്യമായ പിന്തുണ നല്‍കിയില്ലെന്ന ആരോപണവും പ്രവര്‍ത്തകര്‍ക്കുണ്ട്. കേസില്‍ ഒന്നാംപ്രതി ഒഴികെയുള്ളവരെല്ലാം ജാമ്യം നേടിയിട്ടും പാര്‍ട്ടിയുടെ ഭാഗത്തു നിന്നു വേണ്ട വിധത്തിലുള്ള പ്രതിഷേധങ്ങളോ, നിയമപോരാട്ടമോ ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം എംഎല്‍എയെ ബോധ്യപ്പെടുത്താനാണു പ്രവര്‍ത്തകര്‍ വീട്ടിലെത്തിയത്. എന്നാല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു പറയാനുള്ളതു കേ ള്‍ക്കാതെ യുഡിഎഫിന്റെ വഞ്ചാനാദിനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എ ഇറങ്ങിയതു പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ഇതോടെ അവര്‍ വീടു വളയുകയായിരുന്നു. ഒരു വിഭാഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകരും മറ്റു പാര്‍ട്ടിക്കാരും ചേര്‍ന്നു വീട് ഉപരോധിച്ചതായി എംഎല്‍എ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതു കോടതിയാണെന്നും  അത് ആര്‍ക്കും തടയാന്‍ കഴിയിെല്ലന്നും എംഎല്‍എ പറഞ്ഞു.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മണ്ണാര്‍ക്കാട് മണ്ഡലം എംഎല്‍എയുമായ എന്‍ ഷംസുദ്ദീന്റെ ഓഫിസ്, താമസസ്ഥലത്ത് അതിക്രമം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും നഗരസഭയിലെ 2, 3 വാര്‍ഡ് മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനും മണ്ഡലം മുസ്‌ലിംലീഗ് നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി എ സലാം അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss