|    Oct 23 Tue, 2018 9:23 pm
FLASH NEWS
Home   >  Kerala   >  

സഫീര്‍ വധം : അഞ്ചു സിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

Published : 26th February 2018 | Posted By: G.A.G

മണ്ണാര്‍ക്കാട്:  മണ്ണാര്‍കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സിപിഐ പ്രവര്‍ത്തകര്‍  പിടിയില്‍. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ  ഇവര്‍ സഫീറിന്റെ അയല്‍വാസികളാണ്. വര്‍ഷങ്ങളായി നിലവിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും രാഷ്ട്രീയ കൊലപാതകമല്ല ഇതെന്നുമാണ് പൊലീസ് പറയുന്നത്. പിടിയിലായവര്‍ക്ക് ഗൂണ്ടാബന്ധമുള്ളതായും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ്  കോടതിപ്പടിയിലെ തുണിക്കടയില്‍ വച്ച് സഫീറിനെ ഓട്ടോറിക്ഷയിലെത്തിയ ഏതാനും പേര്‍  ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാജുദീന്റെ മകനാണ് വസ്ത്രവ്യാപാരിയായ സഫീര്‍. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കെയാണ് സഫീര്‍ കൊല്ലപ്പെടുന്നത്. അഞ്ചു കുത്തുകളാണ് സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.
സഫീറിന്റെ പിതാവ് സിറാജുദീന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലീസ് കാവലേര്‍പ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss