|    Sep 23 Sun, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘സഫിയക്കൊരു സങ്കീര്‍ത്തന’ത്തിനത്തിലൂടെ റഫീഖ് പുരസ്‌കാരത്തിന്റെ പൊന്‍തിളക്കത്തില്‍

Published : 28th January 2017 | Posted By: fsq

 

കൊച്ചി: ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ സൗദിയിലെ ഇന്ത്യന്‍സമൂഹത്തിന്റെ മനസ്സില്‍ ഇടംനേടിയ സഫിയ അജിത്തിന്റെ കഥ വരച്ചുകാട്ടുന്ന ‘സഫിയക്കൊരു സങ്കീര്‍ത്തനം’ എന്ന ലഘുചിത്രത്തിനും സംവിധായകന്‍ റഫീഖ് റാവുത്തര്‍ക്കും പുരസ്‌കാരത്തിന്റെ പൊന്‍തിളക്കം. യെസ് ഫൗണ്ടേഷന്‍ നടത്തിയ സാമൂഹിക ചലച്ചിത്ര നിര്‍മാണ മല്‍സരത്തിലാണ് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ റഫീഖ് റാവുത്തര്‍ സംവിധാനം ചെയ്ത ആന്‍ ഓഡ് ടു സഫിയ (സഫിയക്കൊരു സങ്കീര്‍ത്തനം) എന്ന   മൂന്നു മിനിറ്റ് ചിത്രം മറ്റു നാലു സിനിമകള്‍ക്കൊപ്പം പുരസ്‌കാരം പങ്കിട്ടത്.രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാ ല്‍ അനുവദിക്കുന്ന 101 മണിക്കൂറിനുള്ളില്‍ സിനിമ ചെയ്ത് സമര്‍പ്പിക്കണമെന്നാണ് മല്‍സരത്തിന്റെ പ്രധാന നിബന്ധന. 13 ലക്ഷം പേരാണ് ഇത്തവണ മല്‍സരത്തിനായി അണിനിരന്നത്. ഇതില്‍നിന്നാണ് ‘സഫിയക്കൊരു സങ്കീര്‍ത്തനം’ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. കൈരളി ടിവിയില്‍ ഒന്നര പതിറ്റാണ്ടായി സംപ്രേഷണം ചെയ്യുന്ന പ്രവാസലോകം പരിപാടിയുടെ സംവിധായകന്‍കൂടിയാണ് റഫീഖ് റാവുത്തര്‍. സൗദിയില്‍ ഗാര്‍ഹിക വിസകളിലെത്തി വിവിധ പ്രശ്‌നങ്ങളില്‍ കുടുങ്ങി ദുരിതത്തിലാവുകയും സഫിയയുടെ ഇടപെടല്‍ വഴി രക്ഷപ്പെട്ട് സ്വദേശത്ത് മടങ്ങിയെത്തുകയും ചെയ്ത സ്ത്രീകളിലൂടെയാണ് സഫിയയുടെ ചിത്രം റഫീഖ് റാവുത്തര്‍ വരച്ചുകാട്ടുന്നത്. സഫിയ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകരിലേക്ക് കൃത്യമാെയത്തിക്കാ ന്‍ സംവിധായകനു കഴിെഞ്ഞന്നാണ് ചലച്ചിത്ര-സമൂഹിക പ്രവര്‍ത്തകയും നടിയുമായ ശബാന ആസ്മി അടക്കം രാജ്യാന്തരതലത്തില്‍ പ്രശസ്തരായ 24 അംഗ അവാര്‍ഡ് ജൂറിയുടെ വിലയിരുത്തല്‍.2000ല്‍ തുടങ്ങിയ പ്രവാസലോകത്തിന്റെ 17 വര്‍ഷത്തെ പ്രവര്‍ത്തനപാതയില്‍ ഒട്ടനവധി പ്രവാസി വിഷയങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്ന് റഫീഖ് റാവുത്തര്‍ പറഞ്ഞു. യെസ് ഫൗണ്ടേഷന്റെ സാമൂഹിക ചലച്ചിത്ര നിര്‍മാണ മല്‍സരത്തില്‍ ‘കാരുണ്യത്തിന്റെ തുടര്‍ഗീതങ്ങള്‍’ എന്ന വിഷയത്തില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് യാതൊരു വിഷമവുമുണ്ടായില്ലെന്നും റഫീഖ് റാവുത്തര്‍ പറഞ്ഞു. തന്റെ ചിത്രം 13 ലക്ഷം പേരെ പിന്തള്ളി ആദ്യ അഞ്ചില്‍ എത്താന്‍ കാരണം അത് സഫിയയുടെ കഥയായതുകൊണ്ടാണെന്നു സംവിധായകന്‍ റഫീഖ് റാവുത്തര്‍ പറഞ്ഞു. തൃശൂരിലെ ചൂലൂരിനടുത്തുള്ള സദ്ഭവന്‍ എന്ന മനോവൈകല്യമുള്ള കുട്ടികളുടെ സ്‌കൂളിനു സഫിയ സഹായം നല്‍കിയിരുന്നു. ഇതു മനസ്സിലാക്കിയ റഫീഖ് സദ്ഭവന്‍ കോ-ഓഡിനേറ്റര്‍ ആയ സതിയമ്മയുടെ വാക്കുകളിലൂടെയാണ് സഫിയയെ കുറിച്ച് കൂടുതല്‍ അറിയുന്നത്.ഫെബ്രുവരി ഒമ്പതിന് മുംബൈയില്‍ നടക്കുന്ന ചടങ്ങി ല്‍ ചലച്ചിത്രതാരം അഭിഷേക് ബച്ചന്‍ അവാര്‍ഡ് സമ്മാനിക്കും. തിരുവല്ല സ്വദേശിനിയായ സഫിയ സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ അല്‍ഖസിം, ദമ്മാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സാമൂഹിക പ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങുന്നത്്. കടുത്ത ഉദരരോഗബാധിതയായിരുന്ന സഫിയ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2014 ജനുവരിയില്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ലോകത്തോട് വിടപറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss