|    Jan 23 Mon, 2017 3:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സഫാരി പ്രമോഷന്‍ വിജയികളെ പ്രഖ്യാപിച്ചു

Published : 8th August 2016 | Posted By: SMR

ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ മെഗാ പ്രമോഷനായ വിന്‍ 6 കിലോ ഗോള്‍ഡ് പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ഖത്തര്‍ വാണിജ്യമന്ത്രാലയം പ്രതിനിധിയുടെയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അബുഹമൂറിലെ സഫാരി മാളില്‍ നടന്നു.
വിജയിയായ ബസന്തരാജ് റാണാഭട്ടിന് (കൂപ്പണ്‍ നമ്പര്‍: 1227034) ഒന്നാം സമ്മാനമായി 500 ഗ്രാം സ്വര്‍ണവും, ബിജു എം പിക്ക് (2253706) രണ്ടാം സമ്മാനമായി 300 ഗ്രാം സ്വര്‍ണവും, സഹീര്‍ അഹമ്മദിന്(2560167) മൂന്നാം സമ്മാനമായി 200 ഗ്രാം സ്വര്‍ണ്ണവും ലഭിക്കും.
ഓരോ മാസവും ഓരോ കിലോ സ്വര്‍ണം വീതം 6 കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്ന ഈ പ്രമോഷന്റെ ആറാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പ് സപ്തംബര്‍ 14 ന് സഫാരി മാളില്‍ നടക്കുമെന്ന് മാനേജുമെന്റ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക