|    Jun 23 Sat, 2018 11:59 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സഫാരിയില്‍ പുതിയ പ്രമോഷനുകള്‍ക്ക് തുടക്കം

Published : 6th January 2016 | Posted By: SMR

ദോഹ: ദോഹയിലെ സഫാരി ഔട്ട്‌ലെറ്റുകളില്‍ 2016 പുതുവര്‍ഷത്തിലെ ഏറ്റവും പുതിയ പ്രമോഷനുകള്‍ക്ക് തുടക്കം കുറിച്ചു. ബ്രാന്റഡ് മെന്‍സ് വെയറുകള്‍, സാരീസ്, ചുരിദാര്‍, അബായ തുടങ്ങിയവയില്‍ ബൈ ടൂ ഗെറ്റ് വണ്‍ ഫ്രീ പ്രമോഷനും കൂടാതെ ഇലക്ട്രോണിക്‌സ്-ഹോം അപ്ലയന്‍സസ് എന്നിവയില്‍ ന്യൂ ഇയര്‍ സര്‍പ്രൈസ് ഓഫറുകള്‍ക്കുമാണ് ഇന്നുമുതല്‍ തുടക്കമിടുന്നത്.
രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് തികച്ചും സൗജന്യമായി നേടുന്ന ബൈ ടൂ ഗെറ്റ് വണ്‍ പ്രമോഷന്‍ ജനുവരി 26 വരെ ദോഹയിലെ എല്ലാ സഫാരി ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.
ന്യൂ ഇയര്‍ സര്‍പ്രൈസ് പ്രമോഷനിലൂടെ വെറും 99 റിയാലിന് ആന്‍ഡ്രോയിഡ് ഫോണ്‍, 899 റിയാലിന് ലെനോവ ലാപ്‌ടോപ്പ്, 99 റിയാലിന് എച്ച്പി 3 ഇന്‍ 1 പ്രിന്റര്‍ തുടങ്ങി ധാരാളം ഓഫറുകളും 2000 റിയാല്‍ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളും സഫാരിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
മെഗാ പ്രമോഷനായ വിന്‍ 18 കാംറി കാര്‍ പ്രമോഷനിലൂടെ ഓരോ 50 റിയാലിനും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഓരോ മാസവും 3 കാറുകള്‍ വീതം 18 കാംറി കാറുകളാണ് സമ്മാനമായി ലഭിക്കുന്നത്.
അടുത്ത 3 കാറുകളുടെ നറുക്കെടുപ്പ് ഈമാസം 20ന് നടക്കുന്നതാണെന്ന് സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss