|    Oct 19 Thu, 2017 2:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഫറുല്‍ ഇസ്‌ലാം ഖാന്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍

Published : 16th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായി ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെ നിയമിച്ചു. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാന്റെ അനുമതിയോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍ അടങ്ങുന്ന മൂന്നംഗ കമ്മീഷനെ നിയമിച്ചത്. അനസ്താസിയ ഗില്‍, കര്‍താര്‍ സിങ് കൊച്ചാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. മാധ്യമപ്രവര്‍ത്തകനും ഗവേഷകനുമായ സഫറുല്‍ ഇസ്‌ലാം, മില്ലി ഗസറ്റ് എന്ന ഇംഗ്ലീഷ് ദൈ്വവാരികയുടെ പത്രാധിപരും ഓള്‍ ഇന്ത്യ മജ്‌ലിസെ മുശാവറയുടെ മുന്‍ അധ്യക്ഷനുമായിരുന്നു. 1987ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം നിരവധി അന്താരാഷ്ട്ര സംഘടനകളില്‍ അംഗമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക