|    Aug 17 Fri, 2018 12:44 pm
FLASH NEWS

സപ്്തദിന പുനര്‍ജനി പദ്ധതി ക്യാംപ് ഉദ്്ഘാടനം

Published : 6th September 2017 | Posted By: fsq

 

കളമശ്ശേരി: രാഷ്ട്ര പുനര്‍നിര്‍മാണ രംഗത്ത് യുവജനങ്ങളെ പ്രാപ്തരാക്കുന്ന ലക്ഷ്യമാണ് എന്‍എസ്എസ് നിര്‍വഹിക്കുന്നതെന്നും അത് രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ സഹായകരമാണെന്നും വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് എന്ന ലക്ഷ്യം മുന്‍നിറുത്തി പെരുമ്പാവുര്‍ മേതല ഐഎല്‍എം കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിലെ നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ ആരംഭിച്ച  സപ്്തദിന പുനര്‍ജനി പദ്ധതിയുടെ ക്യാംപ് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. എന്‍എസ്എസിന്റെ ടെക്‌നിക്കല്‍ സെല്‍ കേരളത്തില്‍ നടപ്പാക്കുന്ന പുനര്‍ജനി പദ്ധതി സംസ്ഥാനത്തിന് വലിയ നേട്ടങ്ങളാണ് സംഭാവന ചെയ്യുന്നതെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ എന്‍ജിനീയറിങ് കോളജ് പ്രന്‍സിപ്പാള്‍ കെ പി ഗിരിദാസ് അധ്യക്ഷത വഹിച്ചു. ക്യാംപിന്റെ ഉദ്്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍ നിര്‍വഹിച്ചു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുല്‍ഫത്ത് ഇസ്മയില്‍, നഗരസഭ കൗണ്‍സിലര്‍മാരായ വി എസ് അബൂബക്കര്‍, അബ്ദുള്‍ സലാം, മെഡിക്കല്‍ കോളജ് സുപ്രണ്ട് ഡോ. അനില്‍കുമാര്‍, മെഡിക്കല്‍ കോളജ് വികസന സമിതി അംഗം എന്‍ എ മുഹമ്മദാലി, എന്‍എസ്എസ് പ്രാഗ്രാം ഓഫിസര്‍ എം അമ്യത  ചടങ്ങില്‍ സംബന്ധിച്ചു. സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഉപകരണങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ വരുന്നത് നശിച്ച് പോവുകയാണ് പതിവ്. ഇതിന് ഒരു മാറ്റം വരുത്തുക എന്ന ലക്ഷ്യത്തിലാണ് എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ പുനര്‍ജനി പദ്ധതിക്ക് രുപം നല്‍കിയത്്. കട്ടില്‍, മേശ, ട്രാളി ഉള്‍പ്പെടെ 22 ഇനങ്ങളില്‍ 200 ഉപകരണങ്ങളാണ് വാളണ്ടിയര്‍മാര്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss