|    Jan 19 Thu, 2017 12:08 pm
FLASH NEWS

സപ്ലൈകോ 1500 ഓണച്ചന്തകള്‍ തുറക്കും: മന്ത്രി

Published : 6th August 2016 | Posted By: SMR

കൊച്ചി: ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോ കേരളത്തില്‍ 1500 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി പി തിലോത്തമന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെഗാ ഓണച്ചന്തകള്‍ തുറക്കും. പഞ്ചായത്തുകളിലും ഓണച്ചന്തകള്‍ ആരംഭിക്കും. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകളിലും ഓണച്ചന്തകളിലും വില്‍പനയ്ക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ക്ക് ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്. 25 മുതല്‍ 65 ശതമാനം വരെ വിലകുറച്ച് ഉല്‍പന്നങ്ങള്‍ നല്‍കാന്‍ കഴിയും.
ഓണത്തിന് വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവും. ജില്ലകളില്‍ ആരംഭിക്കുന്ന മെഗാ ഓണം ഫെയറില്‍ എല്ലാ ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കും. ഗുണഭോക്താക്കള്‍ക്ക് ഏറ്റവും വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാവുന്ന ഓണമായിരിക്കും ഇത്തവണയെന്നും പി തിലോത്തമന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക