|    Jul 25 Tue, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സപ്ലൈകോ ഹെഡ് ഓഫിസിലും ഹൈപ്പര്‍മാര്‍ക്കറ്റിലും ഭക്ഷ്യമന്ത്രിയുടെ മിന്നല്‍പ്പരിശോധന

Published : 6th August 2016 | Posted By: SMR

കൊച്ചി: സപ്ലൈകോ ഹെഡ് ഓഫിസിലും ഹൈപ്പര്‍മാര്‍ക്കറ്റിലും ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ മിന്നല്‍പ്പരിശോധന. എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ ഹെഡ് ഓഫിസിലും ഇതിനോടുചേര്‍ന്നുള്ള ഹൈപ്പര്‍മാര്‍ക്കറ്റുമാണ് മന്ത്രി തിലോത്തമന്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശിച്ചത്. സപ്ലൈകോയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്ന സാഹചര്യത്തിലാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട സപ്ലൈകോ സ്‌റ്റോറുകളിലും ഗോഡൗണുകളിലും ഇത്തരം സന്ദര്‍ശനങ്ങള്‍ വരുംനാളുകളില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സപ്ലൈകോ ഓഫിസും ഹൈപ്പര്‍മാര്‍ക്കറ്റും സന്ദര്‍ശിച്ചത്.  ഹെഡ് ഓഫിസില്‍ സിഎംഡി ഡോ. ആശാ തോമസ്, ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍ തുടങ്ങിയവരുമായി അദ്ദേഹം ചര്‍ച്ചനടത്തി.—
സാധനങ്ങള്‍ യഥാസമയം ഗോഡൗണുകളില്‍ നിന്ന് ഔട്ട്‌ലെറ്റുകളില്‍ എത്തിക്കണമെന്നും ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ശ്രദ്ധവേണമെന്നും മന്ത്രി നിര്‍ദേശിച്ചു.—സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക