|    Oct 21 Sat, 2017 3:27 am
FLASH NEWS

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മന്ത്രിയുടെ മിന്നല്‍പ്പരിശോധന

Published : 10th August 2016 | Posted By: SMR

മാനന്തവാടി: സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമനാണ് മാനന്തവാടി പോസ്റ്റ് ഓഫിസ് ജങ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയത്.
നഗരത്തിലെ പരിപാടി കഴിഞ്ഞ് മടങ്ങവേയായിരുന്നു മന്ത്രി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. കടയിലുണ്ടായിരുന്ന ജീവനക്കാരില്‍ പലര്‍ക്കും മന്ത്രിയെ ആദ്യം മനസ്സിലായില്ല. പിന്നെ മന്ത്രി എത്തിയതിലുള്ള ആശ്ചര്യമായി. ജീവനക്കാരില്‍ നിന്നു മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിയുകയും ലെഡ്ജര്‍ പരിശോധിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി 12 ജില്ലകളിലും ഓണം മെഗാ ഫെയര്‍ സംഘടിപ്പിക്കുമെന്നും 140 മണ്ഡലങ്ങളിലും ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും ഇടനിലക്കാരെ ഒഴിവാക്കി സപ്ലൈകോയിലേക്ക് നേരിട്ട് സാധനങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെത്തിയതറിഞ്ഞ് നിരവധി നാട്ടുകാരും സുപ്പര്‍മാര്‍ക്കറ്റില്‍ എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക