|    Aug 19 Sun, 2018 5:36 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സപ്ലൈകോ സമ്മാന മഴ സംസ്ഥാനതല ഉദ്ഘാടനം നാളെ

Published : 8th August 2018 | Posted By: kasim kzm

തിരുവനന്തപുരം:സപ്ലൈകോ ഓണം മെഗാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.
സപ്ലൈകോ വില്‍പനശാലകള്‍ക്കു പുറമെ ഹോര്‍ട്ടികോര്‍പ്പ്, ഹാന്‍ടെക്‌സ്, ഹാന്‍വീവ്, മല്‍സ്യഫെഡ്, കേരഫെഡ്, വിഎഫ്പിസികെ, കയര്‍ ഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവരുടെ സവിശേഷ ഉല്‍പന്നങ്ങളുടെ സ്റ്റാളുകളും ഫെയറുകളില്‍ ഒരുക്കുന്നതാണ്. ഓണം- ബക്രീദ് ഉല്‍സവകാലത്ത് സപ്ലൈകോയുടെ ഓണം സമ്മാന മഴ പദ്ധതിയില്‍ ഒന്നാം സമ്മാനമായി 5 പവന്‍ സ്വര്‍ണവും രണ്ടാം സമ്മാനമായി രണ്ട് പവന്‍ സ്വര്‍ണ്ണം രണ്ടു പേര്‍ക്കു വീതവും, മൂന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണം മൂന്നുപേര്‍ക്കു വീതവും ഉപഭോക്താക്കള്‍ക്കിടയില്‍ നറുക്കെടുപ്പിലൂടെ ലഭ്യമാക്കും.
ദൈനംദിന നറുക്കെടുപ്പു പദ്ധതിയും, ഉറപ്പായ സമ്മാന പദ്ധതിയും ഇത്തവണത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ പ്രത്യേകതകളാണ്.
പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വേണ്ടി സപ്ലൈകോയുടെ രണ്ടുതരം ഗിഫ്റ്റ് വൗച്ചറുകള്‍ ഈ ഓണക്കാലത്ത് സപ്ലൈകോ അവതരിപ്പിക്കുന്നു. 1000 രൂപയും 2000 രൂപയും വിലയുള്ള രണ്ടുതരം ഗിഫ്റ്റ് വൗച്ചറുകളാണു പുറത്തിറക്കിയിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss