|    Sep 22 Sat, 2018 11:37 am
FLASH NEWS
Home   >  Kerala   >  

സപ്ലൈകോ വിപണികളില്‍ 30 ശതമാനം വരെ വിലക്കിഴിവ്

Published : 19th December 2015 | Posted By: G.A.G

തിരുവനന്തപുരം : സപ്ലൈകോയുടെ ക്രിസ്തുമസ് മെട്രോ ഫെയറുകളിലും മാര്‍ക്കറ്റുകളിലും ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുള്ള ക്രിസ്തുമസ് മെട്രോ ഫെയറിനു പുറമേ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പീപ്പിള്‍ ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയും ക്രിസ്തുമസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫെയറുകളും, മാര്‍ക്കറ്റുകളും ഡിസംബര്‍ 24 വരെ പ്രവര്‍ത്തിക്കും. എല്ലാ വില്‍പ്പന ശാലകളും രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. 1500 രൂപയ്ക്ക് മേല്‍ ഒറ്റ ബില്ലിലുള്ള ഓരോ പര്‍ച്ചേസിനും 50 രൂപയുടെ സപ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കും. ക്രിസ്തുമസ് കേക്ക്, ബേക്കറി വിഭവങ്ങള്‍, മാംസ്യം (മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കെപ്‌കോ എന്നിവ മുഖേന) എന്നിവ മിതമായ വിലയില്‍ സപ്ലൈകോ ഫെയറുകളില്‍ക്കൂടി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss