|    Sep 25 Mon, 2017 10:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സപ്ലൈകോ റമദാന്‍ വിപണി: റെക്കോഡ് വിറ്റുവരവ്

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ റമദാന്‍ ചന്തകളിലെല്ലാം മികച്ച വിറ്റുവരവ് ലഭിച്ചതായി റിപോര്‍ട്ട്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന റമദാന്‍ ഫെയറില്‍ റെക്കോഡ് വിറ്റുവരവ് ലഭിച്ചു. തൊട്ടുമുമ്പു നടന്ന റമദാന്‍ ഫെയറില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച പ്രതിദിന വിറ്റുവരവ് വെറും 86,584 രൂപ ആയിരുന്നപ്പോള്‍ ഈ വര്‍ഷത്തെ കൂടിയ പ്രതിദിന വിറ്റുവരവ് ഒമ്പത് മടങ്ങ് വര്‍ധിച്ച് 7.61 ലക്ഷം രൂപയിലെത്തി. ഏതാണ്ട് 15,000 കാര്‍ഡ് ഉടമകള്‍ സാധനങ്ങള്‍ വാങ്ങാനെത്തി.
അരിവാള്‍ രോഗം ബാധിച്ച് മരിച്ചു
പുല്‍പ്പള്ളി: അരിവാള്‍ രോഗം ബാധിച്ച് ആദിവാസി യുവതി മരിച്ചു. കുളത്തൂര്‍ കോളനിയിലെ പരേതനായ രാജന്റെ മകള്‍ രാഖി (18) ആണ് മരിച്ചത്. മാതാവ്: തങ്കമ്മ, സഹോദരി രാജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക