|    Aug 17 Fri, 2018 12:52 am

സപ്ലൈകോ ഓണം-ബക്രീദ് മേള തുടങ്ങി

Published : 12th August 2018 | Posted By: kasim kzm

കോഴിക്കോട്: സപ്ലെകോ ഓണം-ബക്രീദ് മേളയ്ക്ക് തുടക്കമായി. ഓണത്തിന് പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങളും കുറഞ്ഞനിരക്കില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഇ എം എസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച മേളയുടെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പൊതു മാര്‍ക്കറ്റിലെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ സാധനങ്ങള്‍ ലഭ്യമാക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ക്ക് പൊതുവിപണിയിലേതിനേക്കാള്‍ 60 ശതമാനം വരെ വിലക്കുറവുണ്ട്.
ശബരി സാധനങ്ങള്‍ 20 ശതമാനവും മാവേലിയിതര ഇനങ്ങള്‍ 30 ശതമാനവും വലക്കുറവിലാണ് വില്‍ക്കുന്നത്. മാസത്തില്‍ ഒരു പ്രാവശ്യം സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് വീണ്ടും ലഭിക്കുകയില്ല. എന്നാല്‍, മാവേലി സാധനങ്ങള്‍ പൊതു വിപണിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും. 20 ശതമാനംവരെ വിലക്കുറവില്‍ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികളും ഇവിടെ ലഭ്യമാണ്. ഫിഷറീസ് വകുപ്പിന്റെ ഫുഡ്‌കോര്‍ട്ട്, കുടുംബശ്രീയുടെ പായസം മേള, മില്‍മ, കയര്‍ കോര്‍പറേഷന്‍, കേരള സോപ്പ്‌സ് എന്നിവരുടെ സ്റ്റാളുകള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചെറുപയര്‍ കിലോ 70രൂപയ്ക്കും ഉഴുന്ന് 58രൂപയ്ക്കും കടല 43രൂപയ്ക്കും 500 മില്ലി വെളിച്ചെണ്ണ 46രൂപയ്ക്കും ലഭിക്കും. വന്‍പയര്‍ 45, തുവരപ്പരിപ്പ് 65, മുളക് 75, മല്ലി 65, പഞ്ചസാര 22, കുറുവ 25, പച്ചരി 23 എന്നിങ്ങിനെയാണ് മറ്റു സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലനിലവാരം. ഉപഭോക്താക്കള്‍ക്കായി സപ്ലെകോ സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2000 രൂപയ്ക്ക് സാധനം വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ സമ്മാനം ഉറപ്പാണ്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ രണ്ട് പേര്‍ക്ക് 500രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. 1500 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുത്ത് വിജയിക്കുന്ന ഒരാള്‍ക്ക് അഞ്ചുപവനും രണ്ടുപേര്‍ക്ക് രണ്ടുപവന്‍ വീതവും മൂന്നുപേര്‍ക്ക് ഒരു പവന്‍ വീതവും നല്‍കും. 1000 രൂപ, 2000 രൂപ വിലയുള്ള രണ്ടുതരം ഓണം ഗിഫ്റ്റ് വൗച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. 1100 രൂപ വിലയുള്ള 18 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് 950 രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മറ്റ് അധിക ചെലവുകളില്ലാതെ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നതനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ വൈകീട്ട് എട്ടുമണി വരെയാണ് മേളയുടെ പ്രവര്‍ത്തനസമയം. ഗിഫ്റ്റ് വൗച്ചര്‍, ഓണക്കിറ്റ് എന്നിവയ്ക്ക് സപ്ലെകോ ഓഫിസുകളിലോ ഓണ്‍ലൈനായോ (ംംം.ൗെുഹ്യരീസലൃമഹമ.രീാ) ബുക് ചെയ്യാവുന്നതാണ്. 14ന് സമാപിക്കും.
ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റീജ്യനല്‍ മാനേജര്‍ ഉസ്മാന്‍ കെ, മാമ്പറ്റ ശ്രീധരന്‍, പി കെ നാസര്‍, പി ടി ആസാദ്, ജിജേന്ദ്രന്‍ പി, സി പി ഹമീദ്, പി വി നവീന്ദ്രന്‍, സി വീരാന്‍കുട്ടി, ജില്ലാ സപ്ലൈ ഓഫിസര്‍ കെ മനോജ് കുമാര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss