|    Jan 25 Wed, 2017 5:00 am
FLASH NEWS

സപ്ലൈകോയുടെ 92 റമദാന്‍ ഫെയറുകള്‍ ഇന്ന് ആരംഭിക്കും

Published : 1st July 2016 | Posted By: SMR

കൊച്ചി: ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സപ്ലൈകോയുടെ റമദാന്‍ മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്ത 89 സപ്ലൈകോ വില്‍പനശാലകളിലെ റമദാന്‍ ഫെയറും ഇന്ന് ആരംഭിക്കും. ജൂലൈ അഞ്ചുവരെ രാവിലെ 9മുതല്‍ വൈകീട്ട് 8 വരെയാണ് സപ്ലൈകോ മെട്രോഫെയറുകള്‍ പ്രവര്‍ത്തിക്കുക.
ഉഴുന്ന്, വറ്റല്‍മുളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയേക്കാള്‍ വിലക്കിഴിവില്‍ സപ്ലൈകോ റമദാന്‍ ഫെയറില്‍ ലഭിക്കും. ബിരിയാണി അരി അടക്കം റമദാന്‍ വിഭവങ്ങള്‍ക്കാവശ്യമായ എല്ലാ ഇനങ്ങള്‍ക്കും പുറമെ മെട്രോ ഫെയറുകളില്‍ പച്ചക്കറിയും ലഭ്യമാക്കും. റമദാന്‍ ഫെയറുകളുടെയും മാര്‍ക്കറ്റുകളുടെയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 23നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിച്ചിരുന്നു
മലപ്പുറം മുനിസിപ്പല്‍ ടൗ ണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന മെട്രോഫെയര്‍ ഭക്ഷ്യ പൊതുവിതരണമന്ത്രി പി തിലോത്തമന്‍ ഇന്ന് വൈകീട്ട് 5ന് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ പി ഉബൈദുല്ല ആദ്യവില്‍പന നടത്തും.
ആലപ്പുഴ സക്കറിയാ ബസാറിനു സമീപമുള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന റമദാന്‍ മെട്രോഫെയര്‍ ഇന്നു രാവിലെ 9ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യ പൊതുവിതരണമന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എംപി കെ സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
കോഴിക്കോട് ജില്ലയില്‍ പോലിസ് കമ്മീഷണറുടെ ഓഫിസിന് സമീപമുള്ള ജില്ലാ മെഡിക്കല്‍ ലബോറട്ടറി കോംപൗണ്ടില്‍ നടത്തുന്ന റമദാന്‍ മെട്രോഫെയര്‍ രാവിലെ 9.30ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ആദ്യവില്‍പന നഗരസഭാ കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക