|    Oct 23 Tue, 2018 12:52 am
FLASH NEWS

സപ്ലൈകോയുടെ സബ്‌സിഡി ലഭിക്കുന്നില്ല : ശ്രീകാര്യത്തെ മാവേലി ഹോട്ടല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Published : 19th January 2017 | Posted By: fsq

 

കഴക്കൂട്ടം: കേരളത്തില്‍ നിലവിലുള്ള ശ്രീകാര്യത്തെ ഏക മാവേലി ഹോട്ടല്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലേക്ക് നീങ്ങുന്നു. ഊണിന് 25 രൂപ മാത്രമായി. സംസ്ഥാനത്ത് തുടങ്ങിയ 97 മാവേലി ഹോട്ടലുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് ശ്രീകാര്യത്ത് മാത്രമാണ്. പാവങ്ങളുടെ വിശപ്പടക്കുന്ന ന്യായവില ഹോട്ടലാണ് അധികൃതരുടെ കനിവ് കാക്കുന്നത്. ഭക്ഷ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുക, സാധാരണക്കാര്‍ക്കും ഹോട്ടലുകളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ 2010 ല്‍ ആരംഭിച്ച ശ്രീകാര്യത്തെ മാവേലി ന്യായവില ഹോട്ടല്‍ സപ്ലൈകോയുടെ സബ്‌സിഡി കിട്ടാതെ അധികൃതരുടെ അനാസ്ഥയില്‍ അടച്ചു പൂട്ടുമെന്ന ഘട്ടമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 97 മാവേലി ന്യായവില ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും  2011 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഈ കരാര്‍ ലംഘിച്ച് ഇത്തരം ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കിയിരുന്നത് നിര്‍ത്തലാക്കി. ഇതോടെ ഹോട്ടലുകള്‍ പലതും പൂട്ടി. എന്നാല്‍ ദിനം പ്രതി 400 ന് മുകളില്‍ ഊണുകള്‍ മാത്രം നടന്നിരുന്ന ശ്രീകാര്യത്തെ മാവേലി ഹോട്ടല്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ ഹോട്ടല്‍ നടത്തുന്ന ബാബു തന്റെ കുടുംബത്തിന്റെ എാകവരുമാന മാര്‍ഗ്ഗമായതിനാല്‍ ഹോട്ടല്‍ പൂട്ടാടതെ പുറത്ത് നിന്നും വില കൂടുതല്‍ കൊടുത്ത് അരിയും മറ്റ് സാധനങ്ങളും വാങ്ങി ഹോട്ടല്‍ നിലനിര്‍ത്തി. എന്നാല്‍ അതിനു ശേഷം വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയും ഇത്തരം നടപടികള്‍ തന്നെ തുടര്‍ന്നതിനാല്‍ മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായ അന്തരിച്ച ടി എം ജേക്കബിനും, അതിന് ശേഷം വന്ന മന്ത്രി അനൂപ് ജേക്കബിനും ബാബു പരാതികള്‍ നല്‍കിയെങ്കിലും ശ്രീകാര്യത്തെ ന്യായവില ഹോട്ടലുമായുള്ള കരാര്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും ബാബുവിന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നാണ് ബാബു പറയുന്നത്. സര്‍ക്കാര്‍ സഹായമില്ലെങ്കിലും ഇപ്പോഴും ശ്രീകാര്യത്തെ മാവേലി ഹോട്ടലില്‍ ഊണിന് 25 രൂപയാണ്, പലഹാരങ്ങള്‍ക്കും ചായയ്ക്കും അഞ്ചു രൂപയുമാണ് ഈടാക്കുന്നത്. ദിവസവും 350 ഓളം ഉണുകള്‍ ഇവിടെ പോകാറുണ്ടെന്നാണ് ബാബു പറയുന്നത്. ബാബുവും 70 വയസ്സുകാരിയായ അമ്മയും സഹോദരന്‍ സതിയും ഇവരുടെ ഭാര്യമാരുമാണ് ഈ ഹോട്ടലിലെ പാചകക്കാരും ജോലിക്കാരും. മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ തട്ടിയും മുട്ടിയുമാണ് ഹോട്ടല്‍ നടത്തിക്കൊണ്ട് പോകുന്നത്. ബാബുവിന്റെ ഹോട്ടലില്‍ 25 രൂപയുടെ ഊണിന് നല്ല തിരക്കാണ്. സബ്‌സിഡി ഇനത്തില്‍ അരിയും മറ്റ് സാധനങ്ങളും കിട്ടിയാല്‍ മാത്രമേ ഈ തുകയ്ക്ക് ഊണ് കൊടുക്കുവാന്‍ സാധിക്കുകയുള്ളൂവെങ്കിലും സമീപ പ്രദേശങ്ങളിലെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ കരുതിയാണ് ഹോട്ടല്‍ നിലനിര്‍ത്തി പോരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss