|    Oct 19 Thu, 2017 3:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കവിയൂര്‍ പൊന്നമ്മയ്ക്ക് കന്നിവോട്ട്

Published : 6th November 2015 | Posted By: SMR

കൊച്ചി: സപ്തതിയുടെ നിറവില്‍ ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ തന്റെ കന്നിവോട്ട് രേഖപ്പെടുത്തി. ആലുവ കരുമാലൂരിലെ സ്‌കൂളില്‍ ഇന്നലെ രണ്ടോടെയാണു മലയാള ചലച്ചിത്ര ലോകത്തെ അമ്മയെന്നറിയപ്പെടുന്ന കവിയൂര്‍ പൊന്നമ്മയുടെ ചൂണ്ടുവിരലില്‍ ആദ്യമായി ജനാധിപത്യ അവകാശം വിനിയോഗിച്ചതിന്റെ മഷിപുരണ്ടത്. വോട്ടുചെയ്യാനായതില്‍ തനിക്കു വളരെയേറെ സന്തോഷമുണ്ടെന്ന് കവിയൂര്‍ പൊന്നമ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തിരക്കുകാരണമായിരുന്നു ഇത്രയും നാളും വോട്ടുചെയ്യാതിരുന്നത്. പലപ്പോഴും ചെന്നൈയിലായിരുന്നു. ആദ്യമായി വോട്ട് ചെയ്തപ്പോള്‍ ടെന്‍ഷനേക്കാള്‍ ഉപരി സന്തോഷമാണു തോന്നിയത്.
നാടിനും ജനങ്ങള്‍ക്കും നന്‍മചെയ്യുന്നവര്‍ ജയിക്കണം. താന്‍ വോട്ടുചെയ്തവര്‍ വിജയിക്കണമെന്നാണു തന്റെ ആഗ്രഹം. ഇതിനായി പ്രാര്‍ഥിക്കും. സ്ത്രീകള്‍ കൂടുതലായി പൊതുപ്രവര്‍ത്തനരംഗത്തേക്കു വരണമെന്നാണ് ആഗ്രഹം. അവര്‍ വരട്ടെയെന്നും അതിനായി പ്രാര്‍ഥിക്കുമെന്നും ചോദ്യത്തിനു മറുപടിയായി കവിയൂര്‍ പൊന്നമ്മ പറഞ്ഞു. നടന്‍മാരായ ദിലീപ്, ലാലു അലക്‌സ്, ജയസൂര്യ, നടി രമ്യ നമ്പീശന്‍ ഉള്‍പ്പെടെ ചലച്ചിത്രലോകത്തെ നിരവധിപേര്‍ വോട്ടുരേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക