|    Jan 20 Fri, 2017 3:06 am
FLASH NEWS

സപ്തംബര്‍ 7ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച്

Published : 21st August 2016 | Posted By: SMR

കൊച്ചി: പഞ്ചായത്തീരാജ് അട്ടിമറിക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 7ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് പ്രസിഡന്റ് വി എം സുധീരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ നേതൃത്വത്തെ കൂടി ഇടപെടുത്തി ദേശീയതലത്തില്‍ ഇതിനെതിരേയുള്ള പ്രക്ഷോഭം ശക്തമാക്കും. അഴിമതിമുക്ത ഭരണ സംവിധാനമായി പഞ്ചായത്തീരാജ് സംവിധാനം മാറണം. സുതാര്യമായി ഭരണം മുന്നോട്ടു കൊണ്ടുപോവാന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ പ്ലാനിങ് കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ധാരണകള്‍ തുടരുമെന്നും ഘടക കക്ഷികളുമായുള്ള ധാരണ ലംഘിക്കരുതെന്നാണ് തീരുമാനമെന്നും സുധീരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക