|    Aug 19 Sat, 2017 2:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സപ്തംബര്‍ 11 : നിയമനടപടി അവസാനിപ്പിക്കണം- സൗദി

Published : 4th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്്: 2001ലെ സപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് യുഎസിനോട് സൗദി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയിന്‍മേല്‍ സൗദിക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ആവശ്യം. മന്‍ഹാട്ടണിലെ പ്രത്യേക കോടതിയിലാണ് സൗദി അഭിഭാഷകര്‍ ഹാജരായത്. ആക്രമണവുമായി സൗദിക്ക് ബന്ധമില്ലെന്നും ഇത്തരത്തില്‍ തെളിവുകളൊന്നും നിലനില്‍ക്കുന്നില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. 100,000 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജിയാണ് സൗദിക്കെതിരേ നിലനില്‍ക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് സൗദിക്കെതിരായ നിയമനടപടിക്ക് സാധുത നല്‍കുന്ന തരത്തിലുള്ള കണ്ടെത്തലുകളൊന്നും യുഎസ് അന്വേഷണ ഏജന്‍സികള്‍ നടത്തിയിട്ടില്ലെന്നും സൗദി അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക