|    May 23 Tue, 2017 8:39 am
FLASH NEWS

സപ്തംബര്‍ രണ്ടിലെ പണിമുടക്കുമായി സഹകരിക്കും: എസ്ഡിടിയു

Published : 23rd July 2016 | Posted By: SMR

കോഴിക്കോട്: മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കെതിരേ അക്ഷരാര്‍ഥത്തില്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സപ്തംബര്‍ രണ്ടിനു നടക്കുന്ന പൊതുപണിമുടക്കുമായി സഹകരിക്കാന്‍ എസ്ഡിടിയു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി 25 മാസം പിന്നിട്ട അതേ അവസരത്തില്‍ തന്നെയാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചതിന്റെ 25ാം വാര്‍ഷികം വന്നുചേര്‍ന്നിരിക്കുന്നതും.
തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ചില കോര്‍പറേറ്റ് മാധ്യമങ്ങള്‍ തന്നെ വിളിച്ചുപറയുന്നു. തൊഴിലാളികള്‍ക്കനുകൂലമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ഇതിനെതിരേ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം അനിവാര്യമാണെന്നും ബഹുജനസമരങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day