|    Oct 18 Wed, 2017 12:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സപ്തംബര്‍ രണ്ടിന് ബംഗാളില്‍ ബന്ദ് അനുവദിക്കില്ല: മമത

Published : 27th August 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സപ്തംബര്‍ രണ്ടിന് യാതൊരു ബന്ദും അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സപ്തംബര്‍ രണ്ടിന് തൊഴിലാളി യൂനിയനുകള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മമതയുടെ മുന്നറിയിപ്പ്. രണ്ടിന് സംസ്ഥാനത്ത് വാഹനങ്ങള്‍ ഓടുകയും കടകള്‍ തുറക്കുകയും ചെയ്യും. ബന്ദനുകൂലികള്‍ കടകളും വാഹനങ്ങളും കേടുവരുത്തിയാല്‍  നടപടിയെടുക്കും. നഷ്ടപരിഹാരവും നല്‍കും-മുഖ്യമന്ത്രി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തൊഴിലാളി യൂനിയനുകള്‍ക്ക് ഡല്‍ഹിയില്‍ പോയി പ്രതിഷേധം പ്രകടിപ്പിക്കാമെന്നും മമത പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സപ്തംബറിലെ പൊതുപണിമുടക്കിന് തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക