|    Dec 17 Mon, 2018 12:39 pm
FLASH NEWS

സപ്തംബര്‍ അഞ്ചിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 28th August 2018 | Posted By: kasim kzm

മലപ്പുറം: പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടം സപ്തംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ പ്രാഥമിക കണക്കെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 48.18 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. ഈ കാലവര്‍ഷത്തില്‍ ജില്ലയില്‍ പെയ്തത് 2057.92 മില്ലീമീറ്റര്‍ മഴ. മെയ് 29 മുതലുള്ള കണക്കാണിത്.
ക്യാംപിലേതടക്കം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാനും നിര്‍ദേശം നല്‍കി.
ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കഴിയുന്ന ആദിവാസി കോളനികളില്‍ പ്രത്യേക ഊരുകൂട്ടം വിളിച്ച് ചേര്‍ക്കും. കോളനികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ളവ ഊരുകൂട്ടത്തില്‍ ചര്‍ച്ച ചെയ്യും. ഇത്തരം കോളനികളെ കണ്ടെത്താനും ആഗസ്ത് 29ന് ഊരുകൂട്ടം വിളിച്ച് ചേര്‍ക്കാനും ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മാറി താമസിക്കുന്നവര്‍ക്ക് നിലവിലുള്ള അതേ അളവില്‍ ഭൂമി നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss