|    Oct 21 Sat, 2017 11:17 pm
FLASH NEWS

സന ഫാത്തിമയ്ക്ക് വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി

Published : 7th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കഴിഞ്ഞ വ്യാഴാഴ്ച പാണത്തൂര്‍ ബാപ്പുങ്കയത്ത് നിന്ന് കാണാതായ സന ഫാത്തിമക്ക് വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി. കുട്ടി ഓവുചാലില്‍ പെട്ടതാണെന്ന നിഗമനത്തെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നാല് ദിവസമായി നടത്തിയ തിരച്ചിലിന് ഫലം കണ്ടില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിസരപ്രദേശങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്. പോലിസ് കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാണാതായ കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലിസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചത്. ഇതേ സമയം തന്നെ പാണത്തൂരും പരിസരപ്രദേശങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തില്‍ സജീവമായി അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയുടെ കുട ഓവുചാലില്‍ കണ്ടെത്തിയതിനാല്‍ ഒഴുക്കില്‍പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലിസ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. എന്നാല്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയുടെ മൃതദേഹം പോലും കണ്ടെത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക