|    Jul 21 Fri, 2017 10:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സന്‍ആയില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

Published : 10th August 2016 | Posted By: SMR

സന്‍ആ: യമന്‍ തലസ്ഥാനം സന്‍ആയില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ 14 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. യമന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണയ്ക്കുന്ന സൗദി സഖ്യസേന കഴിഞ്ഞ അഞ്ചുമാസമായി സന്‍ആ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സഖ്യസേന സന്‍ആ വിമാനത്താവളം കൈയേറി വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്പിച്ചിരുന്നു.
സന്‍ആയിലെ നഹാദ ജില്ലയിലെ ഭക്ഷ്യസംസ്‌കരണ ഫാക്ടറിക്കു നേര്‍ക്കുള്ള ആക്രമണത്തിലാണ് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത്. സന്‍ആയില്‍ പ്രസിഡന്റ് ഓഫീസിനു സമീപവും സൈനിക കേന്ദ്രത്തിലും അര്‍ഹാബ് മേഖലയിലെ റിപബ്ലിക്കന്‍ ഗാര്‍ഡുമാരുടെ താവളത്തിലുമായിരുന്നു മറ്റ് വ്യോമാക്രമണങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക