|    Jul 23 Mon, 2018 1:13 pm
FLASH NEWS
Home   >  National   >  

സന്ന്യാസിമാരുടെ ബുദ്ധി ഉപയോഗപ്പെടുത്തണം;ആചാരങ്ങള്‍ക്കനുസരിച്ച് ഭരണഘടന മാറ്റിയെഴുതണം:മോഹന്‍ ഭാഗവത്

Published : 11th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഭരണഘടനയിലെ ചില ഭാഗങ്ങള്‍ മാറ്റി സമൂഹത്തിലെ ആചാരങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. അഖില ഭാരതീയ അധിവക്ത (അഭിഭാഷക) പരിഷത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഭാഗവതിന്റെ പരാമര്‍ശം. ഭരണഘടനയിലെ ചില പഴയ നിയമങ്ങള്‍ വിദേശരാജ്യങ്ങളിലേതില്‍ നിന്നെടുത്തിട്ടുള്ളതാണെന്നും അവ മാറ്റി നിയമവ്യവസ്ഥ മുഴുവന്‍ സമൂഹത്തിലെ ആചാരങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നുമാണ് ഭാഗവതിന്റെ ആവശ്യം.
നീതി ശാസ്ത്രത്തിന് ആധുനിക നിയമനിര്‍മാതാക്കള്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാനാകും. സന്ന്യാസിമാരുടെ ബുദ്ധി ഇതിനായി ഉപയോഗപ്പെടുത്തണമെന്നും ഭാഗവത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss