|    Oct 19 Fri, 2018 2:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സന്ന്യാസിനിയെ ക്ഷേത്രത്തില്‍ കൂട്ടബലാല്‍സംഗം ചെയ്തു

Published : 16th September 2017 | Posted By: fsq

 

മധുര: ഉത്തര്‍പ്രദേശില്‍ മധുരയ്ക്കടുത്ത ബാര്‍സനയില്‍ ക്ഷേത്രത്തിന്റെ കെട്ടിടത്തിനകത്ത് 45കാരിയായ സന്ന്യാസിനി കൂട്ട ബലാല്‍സംഗത്തിനിരയായി. തിങ്കളാഴ്ച രാത്രി ശ്രിജി ക്ഷേത്രത്തിലാണു സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ബാല്‍ക്കണിയില്‍ ഉറങ്ങുകയായിരുന്ന സന്ന്യാസിനിയെ വാച്ച്മാനും മറ്റൊരു ജോലിക്കാരും ബലംപ്രയോഗിച്ച്് വിജനസ്ഥലത്തേക്കു കൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ആരോപണം. പ്രതികളെ പിടികൂടുന്നതിനായി രണ്ടു പോലിസ് സംഘത്തെ നിയമിച്ചതായി പോലിസ് സൂപ്രണ്ട് ആദിത്യകുമാര്‍ ശുക്ല പറഞ്ഞു. സന്ന്യാസിനിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യം സംഭവം ആരോടും പറഞ്ഞില്ല. പിന്നീട് പരാതി നല്‍കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss