|    Mar 23 Thu, 2017 4:05 pm
FLASH NEWS

സന്ന്യാസിക്കെതിരേ പരാമര്‍ശം: എഎപി നേതാവ് ക്ഷമാപണം നടത്തി

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹരിയാന നിയമസഭയില്‍ പൂര്‍ണ നഗ്നനായി പ്രസംഗിച്ച ജൈന സന്ന്യാസി തരുണ്‍ സാഗര്‍ മഹാരാജിനെതിരേ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നു പ്രമുഖ സംഗീത സംവിധായകനും ഗായകനും ആം ആദ്മി പാര്‍ട്ടി അനുഭാവിയുമായ വിശാല്‍ ദദ്‌ലാനി ക്ഷമാപണം നടത്തി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍വാങ്ങുന്നതായും അദ്ദേഹം പറഞ്ഞു.വിവിധ കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം വിശാല്‍ ദദ്‌ലാനി ട്വിറ്ററിലൂടെ അറിയിച്ചത്. ഹരിയാന നിയമസഭയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് മുമ്പില്‍ പൂര്‍ണ നഗ്‌നനായി തരുണ്‍ സാഗര്‍  പ്രസംഗിച്ചതിനെ പരിഹസിച്ച് വിശാല്‍ ദദ്‌ലാനി ട്വീറ്റ് ചെയ്തിരുന്നു.

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക