|    Dec 14 Fri, 2018 3:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സന്നിധാനത്ത് വീണ്ടും നാമജപം; നടപ്പന്തലിലേക്ക് നീങ്ങാനുള്ള ശ്രമം പോലിസ് തടഞ്ഞു

Published : 22nd November 2018 | Posted By: kasim kzm

ശബരിമല: സന്നിധാനത്ത് വടക്കേനടയില്‍ കര്‍പ്പൂരാഴിയുമായി നാമജപ പ്രതിഷേധം. ശരണം വിളിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നൂറോളം പേരാണ് നാമജപം നടത്തിയത്. ഇന്നലെ വൈകീട്ട് 7.10നായിരുന്നു മാളികപ്പുറം ഭാഗത്തുനിന്നു പഴയ അന്നദാന മണ്ഡപത്തിനു മുന്നിലുള്ള നടപ്പന്തലില്‍ കൂടി പ്രതിഷേധക്കാര്‍ കര്‍പ്പൂരാഴിയുമായി വലിയ തിരുമുറ്റത്തേക്ക് നീങ്ങിയത്. പോലിസ് നിയന്ത്രണമുള്ള വാവരുനടയുടെ മുന്നിലെത്തി ശരണം വിളിച്ചതോടെ ഇവരെ വളഞ്ഞ് പോലിസും നിലയുറപ്പിച്ചു. വലിയ നടനടപ്പന്തലിലേക്ക് പ്രവേശിക്കാനുള്ള ഇവരുടെ നീക്കം പോലിസ് തടയുകയായിരുന്നു.
ശരണം വിളിച്ചതിന് അറസ്റ്റ് ചെയ്തതിനെ കോടതി വിമര്‍ശിച്ചതിനാല്‍ നടപടിയിലേക്കു പോവാതെ പോലിസും സംയമനം പാലിച്ചു. തുടര്‍ന്ന്, വടക്കേനടയില്‍ പോലിസ് നിര്‍ദേശപ്രകാരം ഇരുന്ന് നാമജപം നടത്തിയതിനു ശേഷം കര്‍പ്പൂരാഴി തെളിയിച്ച് അവിടെനിന്നു മാളികപ്പുറം ഭാഗത്തേക്ക് പോയി.
അരമണിക്കൂറോളമാണ് നാമജപം നടന്നത്. ഇതേപ്പറ്റി പോലിസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കര്‍പ്പൂരാഴി തെളിയിച്ച് നാമജപം നടത്തുന്ന ആചാരം മണ്ഡലകാലത്ത് ശബരിമലയിലുണ്ട്. മിക്ക ദിവസവും ഇത്തരത്തില്‍ സംഘമായെത്തുന്ന അയ്യപ്പഭക്തര്‍ കര്‍പ്പൂരാഴി തെളിയിച്ച് നാമജപം നടത്താറുണ്ട്. കര്‍പ്പൂരാഴിയുമായി മാളികപ്പുറത്തുനിന്ന് 18ാം പടിക്ക് താഴെയത്തി ശേഷം തിരികെ മാളികപ്പുറം ഭാഗത്തേക്ക് പോവുന്നതാണ് രീതി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss