|    Dec 15 Sat, 2018 5:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സന്നിധാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ്; ആറിടങ്ങളില്‍ വിരിവയ്ക്കാന്‍ സൗകര്യം

Published : 18th November 2018 | Posted By: kasim kzm

ശബരിമല: സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ചെറിയതോതില്‍ ഇളവുവരുത്തി. വിരിവയ്ക്കാന്‍ പോലിസ് നിര്‍ദേശിക്കുന്ന ആറിടങ്ങളില്‍ മാത്രം സൗകര്യമൊരുക്കും. സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ വ്യക്തതവരുത്തിയ പോലിസാണ് ഇക്കാര്യം അറിയിച്ചത്.
നെയ്യഭിഷേകമുള്ളവര്‍ക്ക് രാത്രിയില്‍ സന്നിധാനത്തു തുടരാം. നട അടയ്ക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് പമ്പയില്‍ തീര്‍ത്ഥാടകരെ തടയും. രാവിലെ നട തുറക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് നിയന്ത്രണം പിന്‍വലിക്കും. അധികദിവസം താമസിക്കാന്‍ അനുവദിക്കില്ലെങ്കിലും നെയ്യഭിഷേകത്തിന് സാഹചര്യമൊരുക്കാനാണു നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വേണമെന്ന് ദേവസ്വം ബോര്‍ഡ് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണത്തില്‍ കടുത്ത അതൃപ്തി ദേവസ്വം ബോര്‍ഡ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് ഡിജിപിയോട് ബോര്‍ഡിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. ഇരുമുടിക്കെട്ടുമായി വരുന്നവരെ തടയുന്നതും പോലിസ് പരുഷമായി പെരുമാറുന്നതും കാര്യങ്ങള്‍ വഷളാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.
ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അതൃപ്തി അറിയിച്ചതോടെയാണ് പോലിസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനിച്ചത്. ഭക്തര്‍ക്ക് സന്നിധാനത്ത് വിശ്രമിക്കുന്നതിന് കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാരെ സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കില്ലെന്നും ഭക്തര്‍ക്ക് നെയ്യഭിഷേകത്തിനു നില്‍ക്കാമെന്നും മന്ത്രി അറിയിച്ചു. സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിനും സന്നിധാനത്ത് നില്‍ക്കുന്നതിനും കൂടുതല്‍ ഇളവു വേണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം നാളെ പരിഗണിക്കാമെന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ സ്ഥിതിഗതികള്‍ ഡിജിപി മുഖ്യമ്രന്തിയെ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന നടപടികള്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്നാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം.
അതേസമയം, മന്ത്രി പറഞ്ഞിട്ടും സന്നിധാനത്ത് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവില്ലെന്നു പരാതിയുണ്ട്. ഇന്നലെ വൈകീട്ടോടെ വിരിവച്ച തീര്‍ത്ഥാടകരെ പോലിസ് നീക്കംചെയ്തുവെന്നാണ് ആക്ഷേപം. ഉടന്‍ മടങ്ങണമെന്നാണ് പോലിസ് ഇവരോട് ആവശ്യപ്പെട്ടതത്രേ. വെള്ളിയാഴ്ച രാത്രിയിലും സമാനസംഭവം ഉണ്ടായതായും തീര്‍ത്ഥാടകര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss