|    Oct 18 Thu, 2018 11:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര : കമ്മീഷന്‍ കേസെടുത്തു

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരെ ട്രാക്ടറുകളില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും എത്തിക്കുന്ന സമ്പ്രദായത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ദേവസ്വം കമ്മീഷണര്‍ക്ക് നോട്ടീസയച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മൂന്നാഴ്ചയ്ക്കകം അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ശബരിമല സന്ദര്‍ശനത്തിനിടയില്‍ സന്നിധാനത്തേക്ക് ട്രാക്ടറില്‍ കടത്തുന്ന രീതി നേരില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍  സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ട്രാക്ടറുകളില്‍ യാത്രക്കാരെ കയറ്റരുതെന്ന ഹൈക്കോടതി വിധി നിലവിലുള്ളപ്പോഴാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി നടക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. അങ്ങനെ സംഭവിച്ചാല്‍ പോലിസിന് നടപടിയെടുക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയും ഇക്കാര്യം പരിശോധിച്ച്  മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss