|    Aug 20 Sun, 2017 12:21 am
FLASH NEWS

സന്നിധാനത്തെ മലിനജലം ശുദ്ധീകരിച്ച് പമ്പയിലേക്ക് ഒഴുക്കാന്‍ നടപടി

Published : 24th November 2016 | Posted By: SMR

ശബരിമല: സന്നിധാനത്തു നിന്നുള്ള മാലിന്യം കലര്‍ന്ന വെള്ളം പമ്പയിലെത്തുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. സന്നിധാനത്തു  തന്നെ ശുദ്ധീകരിച്ച വെള്ളമാകും ഇനി പമ്പാ നദിയിലേക്ക് ഒഴുക്കുക. ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം സിധാനത്ത് ഒരുക്കുത്. സന്നിധാനത്തെ ഹോട്ടലുകളില്‍ നിന്നും ടോയ്‌ലറ്റുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകി ഞൊണങ്ങാറിലെത്തി പമ്പയില്‍ കലരുന്നത് ഒട്ടേറെ മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പമ്പാനദിയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ബെയിലി പാലത്തിന് സമീപം തടയണകെട്ടി മലിനജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇവിടെ തടഞ്ഞു നിര്‍ത്തുന്ന വെള്ളം ഡീസല്‍ പമ്പുപയോഗിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് പമ്പു ചെയ്യും. പ്ലാ ന്റില്‍  ഏറെക്കുറെ ശുചീകരിച്ച ശേഷം ഒഴുക്കി വിടും. ഈ വെള്ളം ഞൊണങ്ങാറിലൂടെ പമ്പാനദിയിലെത്തും. പമ്പയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആദ്യമായാണ് സന്നിധാനത്തു നിന്നുള്ള മലിനജലം സംസ്‌കരിക്കുന്ന സംവിധാനം നടപ്പാക്കുതെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ ജി ബസന്ത്കുമാര്‍ അറിയിച്ചു. പമ്പയിലെ ജലത്തെ ആശ്രയിച്ചാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മേജര്‍ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. 50 ലക്ഷത്തില്‍ അധികം ജനങ്ങളാണ് പമ്പ നദിയിലെ ജലം ദൈനംദിന ഉപയോഗിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക