|    Dec 10 Mon, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സന്നിധാനത്തെ പോലിസ് ഇടപെടല്‍; ഡിജിപി റിപോര്‍ട്ട് തേടി

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സന്നിധാനത്ത് ഞായറാഴ്ച രാത്രിയുണ്ടായ നാമജപ പ്രതിഷേധവും പോലിസ് നടപടിയും സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപോര്‍ട്ട് തേടി. ഐജി വിജയ് സാഖറെ, സന്നിധാനം പോലിസ് സ്പെഷ്യല്‍ ഓഫിസര്‍ പ്രതീഷ് ചന്ദ്ര എന്നിവരോടാണ് റിപോര്‍ട്ട് തേടിയത്.
ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നീക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് പ്രതീഷ് ചന്ദ്ര വിശദീകരണം നല്‍കും. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും എന്തുകൊണ്ട് സന്നിധാനം സന്ദര്‍ശിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് വിജയ് സാഖറെയോട് ബെഹ്‌റ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സംഘടിതമായ പ്രതിഷേധമുണ്ടായത് സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്തു പ്രശ്നങ്ങളുണ്ടാക്കിയ സംഘപരിവാര നേതാക്കളെ സന്നിധാനത്തേക്കു കടത്തിവിട്ടത് പോലിസിന്റെ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മരക്കൂട്ടത്തെ സ്പെഷ്യല്‍ ഓഫിസര്‍ കന്റോണ്‍മെന്റ് എസ്പി സുദര്‍ശനെ അവിടെ നിന്നു മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss