|    Feb 23 Fri, 2018 2:12 am
FLASH NEWS
Home   >  Sports  >  Cricket  >  

സന്നാഹ മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഒആസ്‌ത്രേലിയക്ക് ജയം

Published : 27th May 2017 | Posted By: ev sports

ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന മല്‍സരത്തില്‍ ആസ്‌ത്രേലിയക്ക് ജയം. ശ്രീലങ്കയെ രണ്ട് വിക്കറ്റിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ബാറ്റിങ് കരുത്ത് കണ്ട മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടി ഓസീസ് വിജയ ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചിന്റേയും(137) ട്രവിസ് ഹെഡിന്റേയും(85*) ബാറ്റിങ് കരുത്താണ് ഓസീസിന് വിജയം സമ്മാനിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റും ലക്ഷന്‍ സണ്ടകന്‍ രണ്ട് വിക്കറ്റും ലസിത് മലിംഗ അസീല ഗുണരത്‌ന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

നേരത്തെ എയ്ഞ്ചലോ മാത്യൂസ്(95), അസീല ഗുണരത്‌ന(70*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ശ്രീലങ്ക 318 റണ്‍സ് അടിച്ചെടുത്തത്. ആസ്‌ത്രേലിയക്ക്് വേണ്ടി മോയിസസ് ഹെന്റിക്വസ് മൂന്ന് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ്, ജെയിംസ് പാറ്റിന്‍സണ്‍, പാറ്റ് കുമ്മിന്‍സ്, ട്രവിസ് ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss