|    May 28 Sun, 2017 12:20 pm
FLASH NEWS

സന്നാഹ മല്‍സരം: ഇംഗ്ലണ്ടിന് ജയം

Published : 24th May 2016 | Posted By: SMR

മാഞ്ചസ്റ്റര്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ജയം. യൂറോ യോഗ്യത നേടിയ തുര്‍ക്കിയെയാണ് സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് പടയുടെ വിജയം.
ഇംഗ്ലണ്ടിനു വേണ്ടി ടോട്ടനം ഹോട്‌സ്പര്‍ താരം ഹാരി കെയ്‌നും ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജാമി വാര്‍ഡിയും സ്‌കോര്‍ ചെയ്തു. കെയ്ന്‍ മൂന്നാം മിനിറ്റിലും വാര്‍ഡി 83ാം മിനിറ്റിലുമാണ് ലക്ഷ്യംകണ്ടത്. 72ാം മിനിറ്റില്‍ കെയ്ന്‍ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തി. 13ാം മിനിറ്റില്‍ ഹക്കന്‍ കലനൊഗ്ലുവാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ മടക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day