|    Mar 27 Mon, 2017 12:35 pm
FLASH NEWS

സന്നാഹം: ജപ്പാനെതിരേ ബ്രസീലിനു ജയം

Published : 1st August 2016 | Posted By: SMR

സാവോപോളോ: ഒളിംപിക്‌സ് ഫുട്‌ബോളിനു മുന്നോടിയായുള്ള ഏക സന്നാഹ മല്‍സരത്തി ല്‍ ആതിഥേയരും ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരുമായ ബ്രസീലിനു ജയം.
ഏഷ്യന്‍ ശക്തികളായ ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. ക്യാപ്റ്റനും സൂപ്പര്‍ താരവു മായ നെയ്മര്‍ പ്ലെയിങ് ഇലവനില്‍ തന്നെ കളിച്ച മല്‍സരത്തി ല്‍ ഗബ്രിയേല്‍ ബാര്‍ബോസയും (37ാം മിനിറ്റ്) മാര്‍ക്വിഞ്ഞോസുമാണ് (44) ബ്രസീലിനായി നിറയൊഴിച്ചത്.
കന്നി ഒളിംപിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണമാണ് സ്വന്തം നാട്ടില്‍ ബ്രസീലിന്റെ ലക്ഷ്യം. വ്യാഴാഴ്ച ബ്രസീലിയയില്‍ നടക്കുന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ഇറാഖ്, ഡെന്മാര്‍ക്ക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഫുട്‌ബോളില്‍ ബ്രസീലിനു ലഭിക്കാത്ത ഏക ചാംപ്യന്‍പട്ട വും ഒളിംപിക്‌സാണ്. അഞ്ചു വട്ടം ലോകചാംപ്യന്‍മാരായ കാനറികള്‍ക്കു മൂന്നു തവണ റണ്ണറപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സ് ഫൈനലില്‍ ബ്രസീല്‍ മെക്‌സിക്കോയോട് ഫൈനലി ല്‍ പരാജയപ്പെടുകയായിരുന്നു.
16 ടീമുകളാണ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ അണിനിരക്കുക. നാലു രാജ്യങ്ങളെ നാലു ഗ്രൂപ്പുകളിലായി തരംതിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക