|    Jun 25 Mon, 2018 9:39 pm
FLASH NEWS

സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങി സിആര്‍പിഎഫ് ട്രെയിനികള്‍

Published : 10th January 2017 | Posted By: fsq

 

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധവുമായി പട്ടാളമിറങ്ങി. ആയുധം വാക്കത്തിയും തൂമ്പയും. തോക്കു പിടിച്ചവരുടെ സംരംക്ഷണം ചുറ്റുമുണ്ടായിരുന്നു. ഒരു മാസമായി ജംഗിള്‍ ട്രെയിനിംഗിനു പെരുവണ്ണാമൂഴിയില്‍ തമ്പടിച്ചിരിക്കുന്ന 350 ഓളം സിആര്‍പിഎഫ് ട്രെയിനികളാണിവര്‍. ഇവര്‍ക്കു മേല്‍നോട്ടം നല്‍കാന്‍ അമ്പതില്‍പ്പരം പരിശീലകരും ഓഫീസര്‍മാരും ഒപ്പമുണ്ട്. കഴിഞ്ഞ മാസം ഒമ്പതിനാണ് കണ്ണൂര്‍ പെരിങ്ങോം ട്രെയിനിംഗ് സെന്ററില്‍ നിന്ന് ഇവര്‍ എത്തിയത്  പരിശീലനത്തിന്റെ ഭാഗമായുള്ള പരിസര പൊതു ശുചീകരണം നടത്തുകയായിരുന്നു ട്രെയിനികള്‍. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേയും സമീപത്തെ പ്രാദേശിക കുടിവെള്ള പദ്ധതി ടാങ്കിന്റെയും വൃഷ്ടിപ്രദേശത്തുള്ള കാടും കളയും ബാച്ചുകളായി തിരിഞ്ഞ് ഇവര്‍ വെട്ടിയും കിളച്ചും നീക്കി. മറ്റൊരു ബാച്ചിന്റെ സേവനം ചക്കിട്ടപാറ അങ്ങാടിയും പരിസരത്തുമായിരുന്നു. എല്ലാവര്‍ക്കും നേതൃത്വവും നിര്‍ദ്ദേശവും നല്‍കി സിആര്‍പിഎഫ് പെരിങ്ങോം അസി.കമാന്‍ഡര്‍ എം പ്രദീപനും സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss