|    Sep 25 Tue, 2018 12:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സന്നദ്ധ’പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനത്തിന് സന്നദ്ധപ്രവര്‍ത്തകരെയും സംഘടനകളെയും ഏകോപിപ്പിക്കാനായി ഹരിതകേരളം മിഷനില്‍ ആരംഭിച്ച രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ടെലിഫോണിലൂടെ മാത്രം ഇന്നലെ വൈകീട്ട് നാലു വരെ 53 സന്നദ്ധസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷനായുള്ള ഓണ്‍ലൈന്‍ സംവിധാനവും ഇന്നലെ ഉച്ചയ്ക്ക് ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ആരംഭിച്ചു. ഇതിനു പുറമേ 0471- 2449939 എ ന്ന ഫോണ്‍ നമ്പറിലും 91881203 20, 9188120316 എന്നീ മൊബൈല്‍ നമ്പര്‍ വഴിയുള്ള രജിസ്‌ട്രേഷനും തുടരുകയാണ്. രജിസ്റ്റര്‍ ചെയ്തവരെ അവരവരുടെ താല്‍പര്യാര്‍ഥമുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനത്തിന് നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈ പ്രഷര്‍ പമ്പ് സെറ്റ് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുമായി കൊല്ലത്തു നി ന്നുള്ള ഒരുസംഘം ആലപ്പുഴ ജില്ലയില്‍ ഇന്ന് ശുചീകരണത്തിനെത്തും. ഇതിനു പുറമേ പിഎസ്‌സി ഓഫിസ് ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളി ല്‍ നിന്നും വിവിധ സന്നദ്ധസംഘങ്ങളിലായി 100ല്‍ അധികം പേര്‍ ഇന്ന് പത്തനംതിട്ട ജില്ലയി ല്‍ ശുചീകരണ യജ്ഞത്തിനിറങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss