|    Jul 18 Wed, 2018 2:17 am
FLASH NEWS

സന്ധ്യ മയങ്ങിയാല്‍ ഇരുട്ടില്‍ മുങ്ങി മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരം

Published : 18th September 2017 | Posted By: fsq

 

മഞ്ചേരി:  രാത്രിയാകുന്നതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരം പൂര്‍ണ്ണമായിത്തന്നെ ഇരുട്ടിലാവുന്നു. ആശുപത്രി പരിസരത്തെ വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. ഇത് ശരിയാക്കാന്‍ നടപടി വൈകുമ്പോള്‍ ആശുപത്രിയിലെത്തുന്ന രോഗികളും സന്ദര്‍ശകരും കിടത്തി ചികിത്സക്കു വിധേയരായ രോഗികളുടെ കൂട്ടിരിപ്പുകാരും നന്നേ പ്രയാസപ്പെടുകയാണ്.പുറത്തു നിന്നും മരുന്നു വാങ്ങാനും ഭക്ഷണത്തിനും മറ്റുമായി പുറത്തിറങ്ങി തിരിച്ചെത്താന്‍ വെളിച്ചക്കുറവു കാരണം ബുധിമുട്ടാണ്. മെഡിക്കല്‍ കോളജ് മുറ്റത്തും പരിസരങ്ങളിലും മുന്നിലെ റോഡിലുമുള്ള വിളക്കുകളെല്ലാം പ്രവര്‍ത്തനരഹിതമാണ്. സ്ത്രീകളടക്കമുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഭീതിയോടെയാണ് പലപ്പോഴും പുറത്തിറങ്ങുന്നത്. സന്ധ്യ മയങ്ങുന്നതോടെ തെരുവു നായാക്കളുടെ വിഹാര കേന്ദ്രമാണ് മെഡിക്കല്‍ കോളജ് പരിസരം. രൂക്ഷമാവുന്ന തെരുവു നായ ശല്യത്തിന് പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മദ്യപ സംഘങ്ങളും മയക്കുമരുന്നുകള്‍ക്കടിമപ്പെട്ടവരും ഇരുട്ടിലാവുന്ന ആശുപത്രി പരിസരത്ത് തമ്പടിക്കുന്നതും പതിവാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ക്കിടയിലൂടെ വേണം രോഗികള്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും സഞ്ചരിക്കാന്‍. വെളിച്ചക്കുറവ് വിവിധയിടങ്ങളില്‍ നിന്നും രോഗികളെ കാണാനെത്തുന്നവരേയും വലക്കുന്നു. ആശുപത്രി പരിസരം ഇരുട്ടിലായി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരികാന്‍ മെഡിക്കല്‍ കോളജ് അധികൃതരോ തെരുവ് വിളക്കുകള്‍ അറ്റകുറ്റപണി നടത്താന്‍ നഗരസഭയോ ഇതുവരെ തയ്യാറായിട്ടില്ല. രാത്രിയായാല്‍ ഭയമില്ലാതെ പുറത്തിറങ്ങാനുള്ള സാഹചര്യം മെഡിക്കല്‍ കോളജ് പരിസരത്ത് ഉണ്ടാവണമെന്ന പൊതുജനാവശ്യം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss