|    Nov 16 Fri, 2018 12:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താനാവില്ല: വാട്‌സ്ആപ്പ്‌

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ച് വാട്‌സ്ആപ്പ്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താനാവില്ലെന്നാണ് കമ്പനി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്.
കമ്പനി പിന്തുടരുന്ന നയങ്ങളാണ് ഇതിനു കാരണമായി പറയുന്നത്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് വാട്‌സ്ആപ്പ് സിഇഒ ക്രിസ് ഡാനിയേലിനോട് വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
ഡോക്ടര്‍മാര്‍, ബാങ്കിങ്, കുടുംബം തുടങ്ങിയ ആളുകള്‍ സംവേദിയായ പല വിഷയങ്ങള്‍ക്കും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഉറവിടങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വാട്‌സ്ആപ്പിന്റെ സ്വകാര്യതയെയും നയങ്ങളെയും ദുര്‍ബലമാക്കുകയും ഗുരുതര ദുരുപയോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും കമ്പനി പറയുന്നു. വാട്‌സ്ആപ്പ് നല്‍കുന്ന സ്വകാര്യതയെ ദുര്‍ബലപ്പെടുത്തില്ല. വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ഇന്ത്യയിലെ ജനങ്ങളെ വിജ്ഞാനമുള്ളവരാക്കുകയും അവരെ സുരക്ഷിതരാക്കുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു.
പരിഹാരമാണ് പ്രധാനമെന്നും നടപടി ഉറപ്പാക്കിയില്ലെങ്കില്‍ വാട്‌സ്ആപ്പിനെതിരേ പ്രേരണാ കുറ്റത്തിനു നിയമനടപടി സ്വീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ചയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ഒരു ഓഫിസ് ആരംഭിക്കണമെന്നും ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉ—ദ്യോഗസ്ഥനെ നിയമിക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss