|    Jan 17 Wed, 2018 6:49 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സന്ദര്‍ശനത്തിനായി താന്‍സാനിയന്‍ നാവിക കമാന്‍ഡര്‍ കൊച്ചിയില്‍

Published : 3rd September 2016 | Posted By: SMR

കൊച്ചി: താന്‍സാനിയന്‍ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ആര്‍ എസ് ലസ്വായ് കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തി. താന്‍സാനിയന്‍ നാവികസേനാംഗങ്ങള്‍ക്കും ഭാര്യക്കുമൊപ്പമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ദക്ഷിണ നാവികസേനാ കമാന്‍ഡിങ് ചീഫ് വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഇരു സേനാമേധാവികളും തമ്മില്‍ ചര്‍ച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നാവികബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. നാവികസേനകളുടെ ട്രെയിനിങുകളെക്കുറിച്ചും മറ്റു സുപ്രധാന വിഷയങ്ങളെക്കുറിച്ചുമായിരുന്നു ചര്‍ച്ച. വിദേശ നാവികസംഘം ദക്ഷിണ നാവികസേനയുടെ ട്രെയിനിങ് സെന്ററായ ദ്രോണാചാര്യ, ജോയിന്റ് ഓപറേഷന്‍ സെന്റര്‍, റഡാര്‍ ഓപറേറ്റിങ് സ്റ്റേഷന്‍, നാവികസേനയുടെ തീരനിരീക്ഷണ കപ്പലായ ഐഎന്‍എസ് സുനൈന എന്നിവിടങ്ങളില്‍  സന്ദര്‍ശനം നടത്തി. ആഗസ്ത് 30ന് കൊച്ചിയിലെത്തിയ താന്‍സാനിയന്‍ നാവികസംഘം ഇന്നു യാത്രതിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day