|    Oct 18 Wed, 2017 7:50 am
FLASH NEWS
Home   >  Kerala   >  

സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് അമിത് ഷാ മടങ്ങി; കാരണം വ്യക്തമാക്കാതെ നേതൃത്വം

Published : 4th October 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: കേരള കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡല്‍ഹിക്ക് മടങ്ങിയതായി റിപോര്‍ട്ട്. എന്തുകൊണ്ടാണ് അമിത് ഷാ പെട്ടെന്ന് തന്നെ സന്ദര്‍ശനം മതിയാക്കി മടങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബിജെപി ദക്ഷിണ കന്നട യൂനിറ്റ് പ്രസിഡന്റ് സജ്ഞീവ മട്ടന്തൂര്‍ പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനും ആറിനും കേരളത്തിലെ ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ലഭിച്ച അറിയിപ്പിന് പിന്നാലെ സന്ദര്‍ശനം മതിയാക്കി അമിത്ഷാ ഡല്‍ഹിക്ക് മടങ്ങുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. രാത്രി കേരളത്തില്‍ നിന്നും മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്ന അമിത്ഷാ നാളെ വീണ്ടും കണ്ണൂരില്‍ പദയാത്രയില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ പരിപാടികള്‍ റദ്ദാക്കി അമിത്ഷാ മടങ്ങുകയായിരുന്നു. ആഗസ്റ്റ് 29 ന് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ച ജനരക്ഷാ യാത്ര അമിത്ഷായുടെ അസൗകര്യം പരിഗണിച്ചാണ് ഒക്ടോബര്‍ മൂന്നിലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ബംഗളൂരുവില്‍ നടക്കുന്ന പരിവര്‍ത്തന്‍ റാലിയിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് സൂചന.   ഇതിന്റെ കാരണവും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക