|    Jun 23 Sat, 2018 11:33 pm
FLASH NEWS

സന്തോഷ് വധം: കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Published : 26th January 2017 | Posted By: fsq

 

തലശ്ശേരി: അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആറുപ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള പോലിസിന്റെ ഹരജി 27ന് വീണ്ടും കോടതി പരിഗണിക്കും. തലശ്ശേരി ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്് കോടതി മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ കെ എസ് ഷാജിയാണ് പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. അണ്ടലൂര്‍ സ്വദേശികളായ എ പി ഹൗസില്‍ രോഹിന്‍, എം കെ ഷമില്‍, കെ റിജേഷ്, കെ മിഥുന്‍, പി പ്രജുല്‍, പി അജേഷ് എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ പോലിസ് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം ഇന്നലെ കസ്റ്റഡിയിലായ ഏഴാം പ്രതി വൈഷ്്ണവ് എന്ന കൊച്ചുകുട്ടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒരു പ്രതിയെ പിടികൂടാനുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss