|    Nov 21 Wed, 2018 5:08 am
FLASH NEWS
Home   >  Sports  >  Football  >  

സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് രണ്ട് ലക്ഷം വീതം; 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി

Published : 4th April 2018 | Posted By: vishnu vis


തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും രണ്ടുലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ പി രാഹുല്‍, വി എസ് ശ്രീക്കുട്ടന്‍, എം എസ് ജിതിന്‍, ജി ജിതിന്‍, ബി എല്‍ ഷംനാസ്, സജിത് പൗലോസ്, വി കെ അഫ്ദല്‍, പി സി അനുരാഗ് എന്നീ 11 കളിക്കാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സന്തോഷ് ട്രോഫി ടീമിലെ കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കെ പി രാഹുലിന് (പീലിക്കോട്, കാസര്‍കോട്) വീട് നിര്‍മിച്ച് നല്‍കാനും തീരുമാനിച്ചു. ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നരലക്ഷം രൂപ വീതം നല്‍കും. മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരുലക്ഷം രൂപ വീതം നല്‍കും. വോളി ചാംപ്യന്‍ഷിപ്പ് നേടിയ ടീമിലെ സി കെ രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കാനും തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss